18 July, 2020 01:03:02 PM


'പാവം മനുഷ്യരുടെ മാവേലിനാട്'; സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്



തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഡോ. ജേക്കബ് തോമസ്. ഫേസ്ബുക്ക് കുറിപ്പിലൂടെ പാവപ്പെട്ടവരുടെ നാട്! എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസിന്‍റെ പ്രതികരണം. പാവപ്പെട്ടവര്‍ക്ക് കിറ്റ് വാങ്ങി നല്‍കുന്നത് പ്രോട്ടോക്കോളും പാവപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരി നല്‍കുന്നത് മനുഷ്യത്വവുമാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. 

കുറിപ്പ് പൂർണരൂപത്തിൽ



പാവപ്പെട്ടവരുടെ നാട്!

പാവപ്പെട്ടവര്‍ക്ക് കിറ്റ് വാങ്ങി നല്‍കുന്നത് പ്രോട്ടോക്കോള്‍, പാവപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരി നല്‍കുന്നത് മനുഷ്യത്വം, പാവപ്പെട്ടവര്‍ക്ക് കരാര്‍ നിയമനം നല്‍കുന്നത് മാനവികത, പാവപ്പെട്ടവര്‍ക്ക് പി.എസ്.സി. റാങ്ക് കിട്ടുന്നത് സുതാര്യനിയമനം. പാവം മനുഷ്യരുടെ മാവേലിനാട്!






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K