18 July, 2020 12:51:08 PM


കൊല്ലം കരുനാഗപ്പള്ളിയിൽ ഹോം ക്വറന്‍റീനിലായിരുന്ന യുവാവ് ജീവനൊടുക്കി



കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോം ക്വറന്‍റീനിലായിരുന്ന യുവാവ് ജീവനൊടുക്കി. കരുനാഗപ്പള്ളി പടനായർകുളങ്ങര ഹൈബി നിവാസിൽ അൽഷാനി സലിം ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ജൂൺ 28 ന് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിൽ എത്തി. കളമശ്ശേരിയിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബന്ധുക്കൾ ഭക്ഷണവുമായി എത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോവിഡ് പരിശോധനയ്‌ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും. ഭാര്യയും, രണ്ട് മക്കളുമുണ്ട്. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K