15 July, 2020 06:10:11 PM


ശിവശങ്കറിന്‍റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; ചോദ്യം ചെയ്യലിനിടെ നാടകീയ നീക്കം



തിരുവനന്തപുരം: സ്വ‌ര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടെയാണ് ശിവശങ്കറിന്റെ ഫോണ്‍ പടിച്ചെടുത്തത്. നേരത്തെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് സമീപം മുറിയെടുത്ത് കൊടുത്തത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് മുന്‍ ഐ.ടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തിരുന്നു. ഇത് സംബന്ധിച്ച വാട്സാപ്പ് ചാറ്റിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ കസ്റ്റഡിയില്‍ എടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K