15 July, 2020 03:57:01 PM


പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതല്‍ എറണാകുളത്ത്



തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.1 ശതമാനം ആണ് വിജയം. കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളം ആണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.


മുഴുവൻ എ പ്ലസ് കിട്ടയത് 18510 വിദ്യാർഥികൾക്ക്. ഫുൾ മാർക്കായ 1200 ലഭിച്ചത് 234 പേർക്ക്. കൂടുതൽ എ പ്ലസ്. മലപ്പുറം ജില്ലയിൽ. 2234 പേർക്കാണ് മലപ്പുറത്ത് ഫുൾ എ പ്ലസ് കിട്ടിയത്. വിഎച്ച്എസ് 81.8 ശതമാനം (പാർട്ട് 1,2) വിജയം പാർട്ട്(1,2,3)- 76.06 ശതമാനം. ഈ വർഷം മുതൽ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ മാറ്റമുണ്ടാകും. ഫോട്ടോ, മാതാപിതാക്കളുടെ പേര്, ജനന തീയതി എന്നിവ ചേർക്കും. 


ഫലമറിയാൻ: www.keralaresults.nic.in,​ www.dhsekerala.gov.in. www.prd.kerala.gov.in,​ www.results.kite.kerala.gov.in,​ www.kerala.gov.in. സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K