15 July, 2020 12:56:09 PM


സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌നയുടെ ഭര്‍ത്താവിനും പങ്ക്; തെളിവുകള്‍ പുറത്ത്



കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിനും പങ്കെന്ന് റിപ്പോര്‍ട്ടുകള്‍. സ്വപ്നയുടെ ഭര്‍ത്താവ് സ്വര്‍ണക്കടത്ത് സംഘവുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. സ്വപ്നയെയും സുഹൃത്ത് സന്ദീപ് നായരെയും കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് നിരവധി തവണ കള്ളക്കടത്ത് സംഘവുമൊത്തുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.


ഹോട്ടല്‍ മുറികളില്‍ സ്വര്‍ണക്കടത്തു സംഘവുമായി ചര്‍ച്ച നടത്താന്‍ ജയശങ്കര്‍ നിരവധി തവണ താമസിച്ചിരുന്നു. ജയശങ്കറിന്റെ തിരിച്ചറിയില്‍ കാര്‍ഡും ഇവിടെ നിന്നും കസ്റ്റംസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അരുണാണ് ഈ മുറികള്‍ സ്വര്‍ണക്കടത്ത് സംഘത്തിനായി ബുക്ക് ചെയ്തത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K