10 July, 2020 10:20:27 PM


കൊല്ലത്ത് ഇന്ന് 28 പേര്‍ക്ക് കോവിഡ്: മത്സ്യവില്പനക്കാരുടെ സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക്



കൊല്ലം: ജില്ലയില്‍ ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച രണ്ട് മത്സ്യവില്പനക്കാരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ ഇന്ന് 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സ്യവില്പനക്കാരുടെ സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കും സമ്പര്‍ക്കം സംശയിക്കുന്ന ആറു പേരും വിദേശത്ത് നിന്ന് പത്തും, രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരുമാണ്. ജില്ലയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്.


ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യ വില്പ്പന നടത്തിയിരുന്ന ആളുടെ (52) ഭാര്യാ മാതാവ് ശാസ്താംകോട്ട സ്വദേശിനി(75), മത്സ്യത്തൊഴിലാളിയുടെ മകള്‍(25), ചെറുമകള്‍(6), മരുമകന്‍(36), ബന്ധുക്കളായ ശാസ്താംകോട്ട രാജഗിരി സ്വദേശി(36), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(34), യുവതി(14), പ•ന പുത്തന്‍ചന്തയില്‍ മത്സ്യ വില്പനക്കാരനായിരുന്ന ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ(37), ഭാര്യയുടെ ബന്ധുവായ നാലു വയസുകാരന്‍, ആഞ്ഞിലിമൂട്ടില്‍ മത്സ്യകച്ചവടം നടത്തിയിരുന്ന ശാസ്താംകോട്ട മണക്കര സ്വദേശിനി(58) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.


സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരെന്ന് സംശയിക്കുന്നര്‍ 56 വയസും 64 വയസുമുള്ള ശാസ്താംകോട്ട സ്വദേശിനികള്‍, 30 വയസുള്ള പ•ന സ്വദേശി, 47 വയസുള്ള പിറവന്തൂര്‍ സ്വദേശി, 74 വയസുള്ള കൊല്ലം സ്വദേശി, മണക്കര സ്വദേശിനി(54) എന്നിവരാണ്. 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ജൂണ്‍ 20 നും 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ജൂലൈ മൂന്നിനും ശേഷം ഇന്നാണ് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.


മറ്റുള്ളവര്‍ ദുബായില്‍ നിന്നും ജൂണ്‍ 26 ന് എത്തിയ പ•ന സ്വദേശി(36), കസാഖിസ്ഥാനില്‍ നിന്നും ജൂലൈ നാലിന് എത്തിയ വെള്ളിമണ്‍ സ്വദേശി(19), ഷാര്‍ജയില്‍ നിന്നും ജൂലൈ രണ്ടിന് എത്തിയ മുളവന സ്വദേശി(28), ദുബായില്‍ നിന്നും ജൂലൈ രണ്ടിന് എത്തിയ കൊട്ടിയം തഴുത്തല സ്വദേശി(28), സൗദിയില്‍ നിന്നും എത്തിയ അലയമണ്‍ സ്വദേശി(58), ദുബായില്‍ നിന്നും എത്തിയ പവിത്രേശ്വരം സ്വദേശി(27),  ഖത്തറില്‍ നിന്നും എത്തിയ ആദിച്ചനല്ലൂര്‍ സ്വദേശി(45), ദുബായില്‍ നിന്നും എത്തിയ പ്ലാപ്പള്ളി സ്വദേശിനിയും(32), ഒരു വയസുള്ള പെണ്‍കുട്ടിയും, ഒമാനില്‍ നിന്നും എത്തിയ കരിക്കോട് സ്വദേശിനി(47), ചെന്നൈയില്‍ നിന്നും ജൂണ്‍ 28 ന് എത്തിയ പട്ടാഴി സ്വദേശി(36), മധ്യപ്രദേശില്‍ നിന്നും എത്തിയ കൊല്ലം സ്വദേശി(30) എന്നിവരാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K