10 July, 2020 07:58:30 PM


ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ച നിലയില്‍



ആലപ്പുഴ: പൊലീസുകാരൻ ജീവനൊടുക്കി. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ആർ. രാഗേഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാണമെന്നാണ് സൂചന.


കഴിഞ്ഞ ദിവസം എറണാകുളം റൂറൽ പൊലീസ് ഡ്രൈവർ പൗലോസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പോലീസ് ഉദ്യോഗസ്ഥരെന്ന് കണക്കുകൾ. 2019 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. അമിത ജോലിഭാരവും മാനസിക സമ്മർദ്ദവുമാണ് പോലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K