10 July, 2020 04:53:30 PM


ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ഇപ്പോള്‍




തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്സൈറ്റ് മുഖേനയോ  താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ നല്‍കാം.  അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) ജൂലൈ 24 ഉച്ചകഴിഞ്ഞ് മൂന്നിനകം   അതത് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.


പുതുപ്പള്ളി (കോട്ടയം-0481 2351485), ,മുട്ടട (തിരുവനന്തപുരം-0471 2543888), അടൂര്‍ (പത്തനംതിട്ട-0473 4224078), ചേര്‍ത്തല (ആലപ്പുഴ-0478 2552828), മല്ലപ്പള്ളി (പത്തനംതിട്ട- 0469 2680574), പീരുമേട് (ഇടുക്കി-04869 232899), മുട്ടം (തൊടുപുഴ-04862 255755), കലൂര്‍ (എറണാകുളം-0484 2347132), കപ്രശ്ശേരി (എറണാകുളം-0484 2604116), ആലുവ (എറണാകുളം-0484 2623573), വരടിയം (തൃശൂര്‍-0487 2214773), വാഴക്കാട് (മലപ്പുറം-0483 2725215), വട്ടംകുളം (മലപ്പുറം-0494 2681498), പെരിന്തല്‍മണ്ണ (മലപ്പുറം-04933225086), തിരുത്തിയാട് (കോഴിക്കോട്-0495 2721070) എന്നിവിടങ്ങളിലാണ് ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍. അപേക്ഷ നല്‍കുന്നതിനുള്ള  ലിങ്ക്  ihrd.ac.in  എന്ന വെബ് സൈറ്റിലും ലഭ്യമാണ്.



Share this News Now:
  • Google+
Like(s): 1.1K