08 July, 2020 08:40:28 AM


മുണ്ടക്കയത്ത് യുവാവ് കുത്തേറ്റു മരിച്ചു; കുത്തേറ്റത് ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍



മുണ്ടക്കയം: കരിനിലത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍ യുവാവ് കുത്തേറ്റു മരിച്ചു. മുണ്ടക്കയം ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32) ആണ് രാത്രി 12 മണിയോടെ കൊല്ലപ്പെട്ടത്. കരിനിലം സ്വദേശിയെന്നു കരുതുന്ന പ്രതിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. പൈങ്ങണയിൽ ആക്രി കട നടത്തുകയാണ് ആദര്‍ശ്. 


കരിനിലം പോസ്റ്റോഫീസിനു സമീപം റോഡിലാണ് കൊലപാതകം നടന്നത്. പ്രതിയെന്നു കരുതുന്ന മുണ്ടക്കയം കരിനിലം സ്വദേശിയുമായി കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള ഇടപാടുകൾക്കായി ഭാര്യയും കുട്ടിയുമായി എത്തി സംസാരിക്കുന്നതിനിടയിലാവാം കുത്തേറ്റതെന്ന് കരുതുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K