07 July, 2020 12:26:11 AM


കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തില്‍ കോവിഡ് രോഗികൾ 17 ആയി


Covid 19


കായംകുളം: കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളുടെ കുടുംബത്തിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 206 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

അതേസമയം ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് രോഗമുക്തി ലഭിച്ചു. കുവൈത്തില്‍ നിന്ന് എത്തിയ നൂറനാട്, ചെങ്ങന്നൂര്‍, ഭരണിക്കാവ്, കടമ്പൂര്‍, പാലമേല്‍ സ്വദേശികളുടെയും ചെന്നൈയില്‍ നിന്ന് എത്തിയ ആലപ്പുഴ സ്വദേശിയുടെയും മുംബൈയില്‍ നിന്ന് എത്തിയ അരൂര്‍ സ്വദേശിയുടെയും തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചുനക്കര സ്വദേശിയുടെയും പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ആകെ 187 പേര്‍ രോഗമുക്തരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K