04 July, 2020 11:10:22 PM


അ​സ​മ​യ​ത്ത് പോ​ലീ​സ് ജീ​പ്പി​ൽ യു​വ​തി​യു​മാ​യി ക​റ​ക്കം; ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍



കണ്ണൂര്‍: പോ​ലീ​സ് ജീ​പ്പി​ൽ യു​വ​തി​യു​മാ​യി ക​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് സ​സ്പെ​ൻഷന്‍. ക​രി​ക്കോ​ട്ട​ക്ക​രി പോലീസ് ഇന്‍സ്പെക്ടര്‍ സി.​ആ​ർ.​സി​നു​വി​നെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​രി​ട്ടി​ക്ക​ടു​ത്തു​ള്ള യു​വ​തി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ സി​ഐ​ക്കൊ​പ്പം അ​സ​മ​യ​ത്ത് പോ​ലീ​സ് ജീ​പ്പി​ൽ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കൂ​ടി സ​ഞ്ച​രി​ച്ചി​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് വാ​ട്സ് ആ​പ്പി​ൽ കി​ട്ടി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സംഭവത്തില്‍ ഡ്രൈ​വ​ർ ഷെ​രീ​ഫി​നെ ക​ണ്ണൂ​ർ എ​ആ​ർ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. 


ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി പി.​പ്രേ​മ​രാ​ജ​ൻ നല്‍കിയ റി​പ്പോ​ർ​ട്ടിന്‍റെ അടിസ്ഥാനത്തില്‍ അ​ന്വേ​ഷ​ണ വി​ധേയ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. അതേസമയം, എ​റ​ണാ​കു​ള​ത്തു ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി​യു​മാ​യി അ​ക്കാ​ല​ത്തു​ള്ള പ​രി​ച​യം കാ​ര​ണം സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്‌​ത​തെ​ന്നാ​യി​രു​ന്നു സി​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം.​ക​ണ്ണൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലാ​ണ് തു​ട​ർ​അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.



Share this News Now:
  • Google+
Like(s): 3.7K