02 July, 2020 01:04:04 PM


ആലിയ ഭട്ടിന്‍റെ സ്വിമ്മിംഗ് പൂളിൽ പാമ്പ്; ഞെട്ടല്‍ രേഖപ്പെടുത്തി രണ്‍ബീറിന്‍റെ അമ്മ



മുംബൈ: നടി ആലിയ ഭട്ടിന്‍റെ സ്വിമ്മിംഗ് പൂളിൽ പാമ്പ്. താരത്തിന്റെ അമ്മ ഈ സംഭവം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് കണ്ടതും രൺബീർ കപൂറിന്റെ അമ്മ നീതു സിംഗ് ഞെട്ടല്‍ രേഖപ്പെടുത്തി. ആലിയയുടെയും രൺബീറിന്റെയും വിവാഹം ഉണ്ടാവുമെന്ന് വാർത്തയുണ്ടായിരുന്നു. 'ഇത് ഭീതിദായകമാണ്' എന്നായിരുന്നു പാമ്പിനെ കണ്ടതിനെകുറിച്ച് നീതു സിംഗിന്റെ പോസ്റ്റ്.


ഇന്ന് ഞങ്ങളുടെ സ്വിമ്മിംഗ് പൂളിൽ ഒരു അതിഥി വന്നു. ആദ്യം വെള്ളം കുടിക്കാനായി കയറിയതാണ്. പക്ഷെ പിന്നെ ഒന്ന് കുളിക്കുകയും കൂടി ചെയ്തു. ആലിയയുടെ അമ്മ സോണി റസ്ദാൻ വീഡിയോക്ക് നൽകിയ ക്യാപ്‌ഷൻ ഇതാണ്. പൂളിൽ ആരുമില്ലാതിരുന്ന നേരത്താണ് പാമ്പിന്റെ വരവ്. ഒടുവിൽ പാമ്പു കുറ്റിക്കാടിനുള്ളിലേക്ക് കയറിപ്പോകുന്നതായും കണ്ടെന്ന് സോണി പറയുന്നു. ആലിയയുടെയും രൺബീറിന്റെയും വിവാഹവാർത്ത വന്നതിനിടെയാണ് രൺബീറിന്റെ അച്ഛൻ ഋഷി കപൂറിന്റെ മരണം. മരണാനന്തര ചടങ്ങുകളിൽ ആലിയ സജീവ സാന്നിധ്യമായിരുന്നു.


എന്നാല്‍ ഇത്രയും ചെറിയ വിഷയങ്ങള്‍ സെലിബ്രറ്റി ആയതുകൊണ്ട് മാത്രം സമൂഹമാധ്യമങ്ങളിലൂടെ പെരുപ്പിച്ച് കാണിക്കുന്നത് വിമര്‍ശനത്തിനും ഇടയാക്കി. സാധാരണക്കാരന്‍റെ വീട്ടില്‍ പാമ്പ് കയറിയാല്‍ സമൂഹമാധ്യമങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K