01 July, 2020 05:25:30 PM


ഏറ്റുമാനൂര്‍ ഗവ. ആശുപത്രിയിലും പാറമ്പുഴ പിഎച്ച്സിയിലും ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവ്



കോട്ടയം: ഏറ്റുമാനൂര്‍ ഗവ. ആശുപത്രിയില്‍ കോവിഡ് - 19  പ്രതിരോധ പ്രവര്‍ത്തനങ്ങളൾക്കായി താത്കാലിക അടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ താഴെ പറയുന്ന വിഭാഗത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. സ്റ്റാഫ് നഴ്സ് (1), ജെ. എച്ച്. ഐ (2), ജെ. പി. എച്ച്. എൻ (2), നേഴ്സിംഗ് അസിസ്റ്റന്‍റ്( 1) -  യോഗ്യത : എസ്. എസ്. എൽ. സി. ക്ളീനീംഗ് സ്റ്റാഫ് (1) - യോഗ്യത : എട്ടാം ക്ലാസ്. വാക് ഇന്‍ ഇന്റര്‍വ്യൂ ആശുപത്രിയില്‍ വച്ച് ജൂലൈ 8 ബുധനാഴ്ച രാവിലെ പത്തിന് നടത്തും.  താത്പര്യമുള്ളവർ അന്നേദിവസം രാവിലെ പത്തിന് മുൻപായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രിയില്‍ എത്തിച്ചേരണമെന്ന് അഡ്മിനിസ്ടേറ്റീവ് മെഡിക്കല്‍ ആഫീസർ ഡോ.എസ് സജിത്കുമാര്‍ അറിയിച്ചു. മൊബൈല്‍ - 9995012124.


പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം നേരിട്ടോ parampuzhaphc829@gmail.com  എന്ന വിലാസത്തിലോ ജൂലൈ 10നകം സമര്‍പ്പിക്കണം. ഇന്‍റര്‍വ്യുവിന്‍റെ വിശദാംശങ്ങള്‍ ഇ-മെയിലിലൂടെ അറിയിക്കുന്നതാണ്.



Share this News Now:
  • Google+
Like(s): 5.7K