01 July, 2020 03:58:34 PM


പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി



ലക്നൗ: ബോർഡ് പരീക്ഷയില്‍ സുഹൃത്തിന് തന്നെക്കാൾ മാർക്ക് രണ്ട് ശതമാനം മാർക്ക് കൂടുതലാണെന്നറിഞ്ഞ് പത്താം ക്ലാസുകാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ കല്യാണ്‍പുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അമീഷ എന്ന പതിനഞ്ചുകാരി ജീവനൊടുക്കിയത്. നേഷന് 83% മാർക്കാണ് അമീഷ നേടിയത്. സുഹൃത്തിന് 85% മാർക്കും ഉണ്ടായിരുന്നു.


ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുപി ബോർഡ് പരീക്ഷ റിസൾട്ട് വന്നത്. പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനാൽ അന്ന് മുതൽ കുട്ടി വിഷാദത്തിലായിരുന്നുവെന്നാണ് പിതാവായ ശ്രവൺ കുമാർ പറയുന്നത്. കൂടാതെ സുഹൃത്ത് തന്നെക്കാൾ കൂടുതൽ മാർക്ക് നേടിയതും വിഷമം ഇരട്ടിയാക്കി. ഇതാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.


മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അമീഷ ജീവനൊടുക്കിയത്. സംഭവസമയം കുട്ടിയുടെ സഹോദരനും കുടുംബവും അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. ഉറക്കമെഴുന്നേറ്റെത്തിയ ഇവരാണ് തൂങ്ങിയ നിലയിൽ അമീഷയെ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീട്ടുകാർ പരാതി ഒന്നും നല്‍കിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K