30 June, 2020 01:15:26 PM


ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡില്‍ പേരൂരില്‍ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്



കോട്ടയം: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ പേരൂര്‍ കണ്ടംചിറ കവലയ്ക്കു സമീപം ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ പേരൂര്‍ മാന്തോട്ടത്തില്‍ അച്ചാമ്മ (50)യെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വന്ന ബൈക്ക് നിയന്ത്രണം വിട്ട് അച്ചാമ്മയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനും മറുനാടന്‍ തൊഴിലാളിയുമായ യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം പതിയിരിക്കുന്ന ഈ ഭാഗത്ത് ഒരു വര്‍ഷം മുമ്പ് കാറിടിച്ച് അമ്മയും മകളും മരിച്ചിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K