29 June, 2020 10:05:53 PM


കൊല്ലം ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ്; ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ക്വാറന്‍റൈനില്‍



കൊല്ലം: ജില്ലയില്‍ ഇന്ന് 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തും എത്തിയവരാണ്. ഒരാള്‍ കായംകുളം സ്വദേശിയാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍  നൈജീരിയയില്‍ നിന്നും കുവൈറ്റ്, ഖത്തര്‍, അബുദാബി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും ഒരാള്‍ ഹരിയാനയില്‍ നിന്നും എത്തിയവരാണ്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശി എന്നിവര്‍ ഉള്‍പ്പടെയാണ് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.


കായംകുളം സ്വദേശിയെ ഗുരുതര രോഗാവസ്ഥയില്‍ പരിചരണത്തിനായി കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ക്വാറന്‍റയിനില്‍ പ്രവേശിച്ചു. ഇദ്ദേഹത്തിന്‍റെ യാത്രാ വിവരം ലഭ്യമല്ല. 


ചവറ സ്വദേശിനി (32), കുണ്ടറ വെള്ളിമണ്‍ സ്വദേശി(49), നെടുവത്തൂര്‍ ആനക്കൊട്ടൂര്‍ സ്വദേശി (44), ഉമ്മന്നൂര്‍ വാളകം സ്വദേശിനി (23), തെക്കുംഭാഗം ധളവാപുരം സ്വദേശി (45), തൊടിയൂര്‍ സ്വദേശി (37), കുലശേഖരപുരം കാട്ടില്‍ കടവ് സ്വദേശി (38), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി (55), നെടുമ്പന സ്വദേശി (31), കുണ്ടറ അമ്പിപൊയ്ക സ്വദേശി (36), കായംകുളം സ്വദേശി (65)  എന്നിവര്‍ക്കാണ് ഇന്നലെ (ജൂണ്‍ 29) കോവിഡ് സ്ഥിരീകരിച്ചത്.


ചവറ സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും  കുണ്ടറ വെള്ളിമണ്‍ സ്വദേശി ജൂണ്‍ 22 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. നെടുവത്തൂര്‍ ആനക്കൊട്ടൂര്‍ സ്വദേശി ജൂണ്‍ 15ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഉമ്മന്നൂര്‍ വാളകം സ്വദേശിനി ജൂണ്‍ 24 ന് ഹരിയാനയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തെക്കുംഭാഗം ധളവാപുരം സ്വദേശി ജൂണ്‍ 16ന് ഖത്തറില്‍ നിന്നും തൊടിയൂര്‍ സ്വദേശി ജൂണ്‍ 20 ന് ഒമാനില്‍ നിന്നും എത്തി ഗൃഹനീരീക്ഷണത്തിലുമായിരുന്നു.


കുലശേഖരപുരം കാട്ടില്‍ കടവ് സ്വദേശി ജൂണ്‍ 16ന് അബുദാബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി ജൂണ്‍ 19 ന് സൗദി ദമാമില്‍ നിന്നും നെടുമ്പന സ്വദേശിയും കുണ്ടറ അമ്പിപൊയ്ക സ്വദേശിയും ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലും ആയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K