29 June, 2020 06:05:49 PM


വൈറസ് വീണ്ടും കുതിക്കുന്നു; കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 121 പേർക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 5 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും 9 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.


തൃശൂര്‍ - 26 , കണ്ണൂര്‍ - 14 , പത്തനംതിട്ട - 13 , മലപ്പുറം - 13 , പാലക്കാട്‌ - 12 , കൊല്ലം - 11 , കോഴിക്കോട് - 9 , ആലപ്പുഴ - 5 , എറണാകുളം - 5 , ഇടുക്കി - 5 , കാസര്‍ഗോഡ്‌ - 4 , തിരുവനന്തപുരം - 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

79 പേര്‍ രോഗമുക്തി നേടി. കൊല്ലം - 18 , കണ്ണൂര്‍ - 13 , കോഴിക്കോട് - 8 , ആലപ്പുഴ - 8 , കോട്ടയം - 8 , മലപ്പുറം - 7 , തൃശൂര്‍ - 5 , എറണാകുളം - 4 , പാലക്കാട്‌ - 3 , തിരുവനന്തപുരം - 3 , കാസര്‍ഗോഡ്‌ - 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.


2057 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 180,617 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്ബിളുകളാണ് പരിശോധിച്ചത്.



Share this News Now:
  • Google+
Like(s): 2.6K