29 June, 2020 09:43:52 AM


മ​രി​ച്ച​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന വ്യാ​ജ​രേ​ഖ ച​മ​ച്ച് തട്ടിപ്പെന്ന്: മന്ത്രിയുടെ ബന്ധുവായ വനിതാ നേതാവിനെതിരെ പരാതി



കണ്ണൂർ: മ​രി​ച്ച​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന വ്യാ​ജ​രേ​ഖ ച​മ​ച്ച് സി​പി​എം ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ണ്ണൂ​ർ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ര്യ​യും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ അ​ടു​ത്ത ബ​ന്ധു​വു​മാ​യ സ്വ​പ്ന അ​ശോ​കി​നെ​തി​രേ​യാ​ണ് പ​രാ​തി. 


ത​ള​ർ​വാ​തം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്ന തോ​ട്ട​ത്താ​ൻ കൗ​സു എ​ന്ന​യാ​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​ന് മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ പേ​രി​ലാ​ണ് സി​പി​എം നേ​താ​വ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​രാ​തി ന​ൽ​കി​യി​ട്ട് ര​ണ്ടു ദി​വ​സ​മാ​യി​ട്ടും കേ​സെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണ​വുമു​ണ്ട്. 


സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. അ​തേ​സ​മ‍​യം, പെ​ൻ​ഷ​ൻ ത​ട്ടി​പ്പ് പ​രാ​തി​യി​ൽ പാ​ർ​ട്ടി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K