28 June, 2020 03:27:56 PM


മ​ഹേ​ശ​ൻ അ​റ​സ്റ്റ് ഭ​യ​ന്നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി



ആല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ൻ അ​റ​സ്റ്റ് ഭ​യ​ന്നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. മ​ഹേ​ശ​ന്‍റെ ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി ഉ​ണ്ടാ​ക്കി​യ​താ​ണ്. മ​ഹേ​ശ​ൻ ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി നി​ല​പാ​ട് അ​ടു​ത്ത ദി​വ​സം പ​റ​യു​മെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 


അ​തേ​സ​മ​യം മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കും ബ​ന്ധു​ക​ൾ പ​രാ​തി ന​ല്കി. ശ​നി​യാ​ഴ്ച ഇ​മെ​യി​ൽ വ​ഴി​യാ​ണ് പ​രാ​തി അ​യ​ച്ച​ത്. മ​ഹേ​ശ​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം.



Share this News Now:
  • Google+
Like(s): 1.1K