28 June, 2020 01:07:17 AM


ആദ്യ ഭാര്യ എത്തിയപ്പോൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട രണ്ടാം ഭാര്യയുമായി യുവാവ് മുങ്ങി



ഏറ്റുമാനൂർ : ഭാര്യ അന്വേഷിച്ചെത്തിയേപ്പോൾ രണ്ടാം ഭാര്യയുമായി യുവാവ് മുങ്ങി. കണ്ണൂർ സ്വദേശി എന്ന് പരിചയപെടുത്തിയ വിനോദ് എന്നയാളാണ് ശനിയാഴ്ച  ഏറ്റുമാനൂർ സ്വദേശിയായ യുവതിയുമായി നാട് വിട്ടത്. ആദ്യ ഭാര്യ എത്തുന്നു എന്നറിഞ്ഞാണ് യുവാവ് തിടുക്കത്തിൽ രണ്ടാം ഭാര്യയുമായി കടന്നത്. ഫേസ് ബുക്കിലൂടെ പരിചയപെട്ട യുവതിയെ ഇയാൾ ആദ്യ വിവാഹം മറച്ചുവച്ചാണ് കല്യാണം കഴിച്ചത്.


കഴിഞ്ഞ ജൂൺ  14 ആയിരുന്നു  ഏറ്റുമാനൂർ സ്വാദേശിനിയുമായുള്ള ഇയാളുടെ വിവാഹം നടന്നത്. രണ്ട് മാസം മുൻപ്  ഫേസ്ബുക്ക്‌ വഴിയാണ് ഇയാളും  യുവതിയും  തമ്മിൽ  പരിചയപെട്ടത്. പരിചയം പ്രണയമാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി വിവാഹം ആലോചിച്ചു.  പെൺകുട്ടിയുടെ വീട്ടുകാരോടു ഇയാളുടെ വീട് കണ്ണൂർ ആണ് എന്നും വീട്ടിൽ അമ്മ മാത്രമേ ഉള്ളു എന്നുമാണ് അറിയിച്ചത്. തുടർന്ന് കോവിഡ് ചൂണ്ടിക്കാട്ടി  14 ന്    ഇയാളുടെ  സുഹൃത്തുക്കളുമായി എത്തി  ഏറ്റുമാനൂരിലെ  യുവതിയുടെ വീട്ടിൽ വച്ചു വിവാഹം നടത്തുകയും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വരുകയുമായിരുന്നു. 


ഇയാളുടെ  തിരുവല്ല സ്വദേശിയായായ ഒന്നാം ഭാര്യ  ഏറ്റുമാനൂരിലെ പെൺകുട്ടിയുടെ വീട്ടിൽ  അന്വേഷിച്ചെത്തിയ
പ്പോഴാണ് ഇയാൾ മുൻപ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് വിട്ടുകാർക്ക് മനസിലായത്. ഇതു അറിഞ്ഞു ഏറ്റുമാനൂരിലെ പെൺകുട്ടിയുടെ വീട്ടുകാർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിളും കഴിഞ്ഞില്ല. തുടർന്ന് ഇവർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തിരുവല്ലയിലുള്ള ഭാര്യയുമായി കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ അകന്നു കഴിയുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K