27 June, 2020 08:36:52 AM


15കാരികൾ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; 2 പേർ കസ്റ്റഡിയിൽ



മുണ്ടക്കയം: രണ്ട് സ്കൂൾ വിദ്യാർത്ഥികൾ വിഷം കഴിച്ച ശേഷം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ്റ്റഡിയിലായതായി സൂചന. മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്നാണ്  പെൺകുട്ടികൾ മണിമലയാറ്റിലേക്ക് ചാടിയത്. തിങ്കളാഴ്ച 2.30 ഓടെയായിരുന്നു സംഭവം.


പാലത്തിൽ ചുറ്റിപറ്റി നിന്ന കോരുത്തോട് മടുക്ക സ്വദേശിനികളായ വിദ്യാർത്ഥിനികൾ കുറച്ച് കഴിഞ്ഞപ്പോൾ കൈവരിയിയിൽ കയറി നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഫോണിൽ ഫോട്ടോ എടുത്തതിന് വീട്ടിൽ വഴക്ക് പറഞ്ഞതിനാണ് ആത്മഹത്യാശ്രമമെന്നായിരുന്നുപോലീസിന് നൽകിയ മൊഴി. എന്നാൽ അന്വേഷണത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ടായി. 


കുട്ടികൾ രണ്ടു പേരും എലി വിഷം കഴിച്ചിരുന്നതായി പോലിസ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇവർ നൽകിയ മൊഴിയും സാഹചര്യങ്ങളും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന ലഭിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K