25 June, 2020 04:49:11 PM


ജൂലായ് ഒന്ന് മുതല്‍ നടത്താനിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി


 CBSE , Class 10, Class 12 exam


ദില്ലി : ജൂലായ് ഒന്ന് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കിയതായി സിബിഎസ്ഇ. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് ഒന്ന് മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഇതു സംബന്ധിച്ച് അന്തിമ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കും


മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങള്‍ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. ജൂലൈ ഒന്ന് മുതല്‍ 15 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സിബിഎസ്ഇയുടെ തീരുമാനം പിന്തുടരുമെന്ന് ഐസിഎസ്ഇ ബോര്‍ഡും സുപ്രീംകോടതിയെ അറിയിച്ചു.


ലോക്ഡൗണിനെ തുടര്‍ന്നാണ് മാര്‍ച്ച് 19 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈ ആദ്യ വാരത്തിലേക്ക് മാറ്റിയത്. തുടര്‍നന് കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഒഴിവാക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സിബിഎസ്ഇ കോടതിയെ ധരിപ്പിച്ചത്. അതേസമയം സാഹചര്യം മെച്ചപ്പെട്ടാല്‍ പിന്നീട് പരീക്ഷ നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K