25 June, 2020 11:19:31 AM


ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു; സംഭവം പാലക്കാട്



പാലക്കാട് : പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാട് ഭീമനാട് ആണ് സംഭവം. ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്ത് കരയുന്നതു കണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഏഴ് വയസ്സുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


കുഞ്ഞിന്റെ അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നും എന്നാല്‍, അടുത്ത കാലത്ത് വലിയ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് എറണാകുളത്താണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് അവിടെ നിന്നും വീട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K