24 June, 2020 07:02:31 PM


ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം



തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകളില്‍  താത്കാലിക നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു.  എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം- 56395 രൂപ. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും www.ims.kerala.gov.in    എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനകം rddsz.ims@kerala.gov.in  എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.



Share this News Now:
  • Google+
Like(s): 2.6K