23 June, 2020 01:39:14 PM


സ്കൂട്ടറി​ല്‍ നി​ന്ന് വീണ യുവതി​യെ ഉപദ്രവിക്കാന്‍ ശ്രമം: ഭര്‍ത്താവിന് മര്‍ദ്ദനം; രണ്ടുപേര്‍ പി​ടി​യി​ല്‍



കൊല്ലം: സ്‌കൂട്ടറില്‍നിന്ന് വീണ യുവതിയെ ശാരീരികമായി ഉപദ്രവി​ക്കാന്‍ ശ്രമി​ച്ച രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പരവൂര്‍ പൊലീസാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കോങ്ങാല്‍ സ്വദേശികളായ എ. അഷ്‌റഫ് (33), നിസാര്‍ (33) എന്നി​വരാണ് പി​ടി​യി​ലായത്. സംഭവത്തി​ല്‍ ഉള്‍പ്പെട്ട മൂന്നാമനായി​ അന്വേഷണം തുടരുകയാണ്.


കഴിഞ്ഞ ശനിയാഴ്ച വൈകി​ട്ട് കോങ്ങാല്‍ ഭാഗത്ത് സ്‌കൂട്ടറില്‍ നി​ന്ന് തെന്നിവീണ വി​വാഹി​തയായ യുവതി​യെയാണ് ഇവര്‍ അപമാനി​ക്കാന്‍ ശ്രമി​ച്ചത്. ഇവരെ സഹായിക്കാനെന്ന മട്ടില്‍ അടുത്തുകൂടിയാണ് പ്രതികള്‍ ഉപദ്രവിക്കാന്‍ ശ്രമി​ച്ചത്. ചോദിക്കാനെത്തിയ ഭര്‍ത്താവിനെയും ഇവര്‍ മര്‍ദ്ദിച്ചു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് നടത്തി​യ അന്വേഷണത്തി​ലാണ് പ്രതി​കള്‍ പി​ടി​യി​ലായത്. മൂന്നാമന്‍ ഉടന്‍ പി​ടി​യി​ലാവുമെന്നാണ് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K