23 June, 2020 12:28:40 PM
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. കഴിഞ്ഞ 10 ന് ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ട്രെയിനിലാണ് വസന്തകുമാര്‍ നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണം പ്രകടിപ്പിച്ചതോടെ 17 ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.