21 June, 2020 05:09:19 PM


കല്ലമ്പലത്ത് നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് വാഹനങ്ങളുടെ മുകളിൽ കയറി



 
വർക്കല : ദേശീയ പാതയിൽ കടുവായിൽ പള്ളിക്ക് മുന്നിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് മററ് വാഹനങ്ങളുടെ മുകളിൽ കയറി. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക്‌ പോയ വോൾക്സ്‍വാഗൺ പോളോ കാറാണ് നിയന്ത്രണം വിട്ട് പള്ളിയുടെ മുന്നിലെ ഡിവൈഡറിൽ ഇടിച്ചു പള്ളിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ മുകളിലേക്ക് ഇടിച്ചു കയറിയത്.

കടുവായിൽ പള്ളിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറിനും ഇന്നോവ കാറിനും കേടുപാടുണ്ട്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. ഒരു സ്ത്രീയാണ് പോളോ കാർ ഓടിച്ചിരുന്നതെന്നും അവരുടെ ഭർത്താവും മക്കളും കാറിൽ ഉണ്ടായിരുന്നെന്നും  നാട്ടുകാർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K