21 June, 2020 04:39:22 PM


ഏഴാം ക്ലാസുകാരിയെ മൂന്ന് വിദ്യാര്‍ഥികള്‍ ഒരാഴ്ച പീഡിപ്പിച്ചത് അശ്ലീല വീഡിയോ കാട്ടി



കോയമ്പത്തൂർ: ഏഴാം ക്ലാസ് വിദ്യാർഥിനിയായ 11 വയസ്സുകാരിയെ സ്കൂൾ വിദ്യാർഥികളായ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു. കോയമ്പത്തൂർ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസിൽ പ്രതികളായ രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നവരാണ് പിടിയിലായത്. ഇവരെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് മാറ്റി. അതേസമയം, കേസിലെ മൂന്നാം പ്രതിയായ മറ്റൊരു വിദ്യാർഥിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

മെയ് 20-നാണ് പെൺകുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. പിടിയിലായ പത്താം ക്ലാസുകാരന്റെ വീടിന്റെ മുകളിലത്തെനിലയിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് പെൺകുട്ടിയുടെ കുടുംബം. അമ്മ നേരത്തെ മരിച്ചതിനാൽ അച്ഛനും ഇവരുടെ സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പകൽസമയം ഇരുവരും ജോലിക്ക് പോകുന്നതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അതിനാൽ വീട്ടുടമ താമസിക്കുന്ന താഴത്തെനിലയിൽ ടിവി കാണാൻ പോകുന്നത് പതിവായിരുന്നു. മെയ് 20 ന് പതിവുപോലെ ടിവി കാണാൻ പോയസമയത്താണ് വിദ്യാർഥികൾ കുട്ടിയെ ഉപദ്രവിച്ചത്.


സംഭവസമയം വീട്ടുടമയുടെ മകനായ പത്താം ക്ലാസുകാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓൺലൈൻ ക്ലാസിനായി അടുത്തിടെ ഈ 16 കാരന് പിതാവ് മൊബൈൽ ഫോണും വാങ്ങിനൽകിയിരുന്നു. മെയ് 20-ന് വീട്ടിൽ ടിവി കാണാനെത്തിയ പെൺകുട്ടി ഇരുവരും ചേർന്ന് മൊബൈലിൽ അശ്ലീല വീഡിയോ കാണുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് പെൺകുട്ടി മടങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും ഇരുവരും നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കാൻ മുതിർന്നു. ഇതോടെ പെൺകുട്ടി മുകളിലത്തെ നിലയിലേക്ക് ഓടിപ്പോയി. പെൺകുട്ടിയെ പിന്തുടർന്നെത്തിയ രണ്ടുപേരും വീട്ടിൽ അതിക്രമിച്ച് കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പിന്നാലെ ഇവർ സുഹൃത്തായ മൂന്നാമനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ കുട്ടിയും പെൺകുട്ടിയെ പീഡിപ്പിച്ചു.


മെയ് 20 ന് ശേഷം മൂവരും പെൺകുട്ടിയെ പീഡിപ്പിക്കുന്നത് ഒരാഴ്ചയോളം തുടർന്നാതായാണ് റിപ്പോർട്ട്. നിർബന്ധിച്ച് അശ്ലീല വീഡിയോകൾ കാണിച്ചായിരുന്നു പീഡനം. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് പെൺകുട്ടി ഡോക്ടറോട് സംഭവങ്ങൾ തുറന്നുപറഞ്ഞത്. ഉടൻതന്നെ ആശുപത്രി അധികൃതർ വനിതാ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു



Share this News Now:
  • Google+
Like(s): 4.8K