21 June, 2020 02:10:12 PM


മഹാമാരി മറയാക്കി കള്ളക്കടത്ത്; കണ്ണൂരിൽ 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി



കണ്ണൂർ: കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കള്ളക്കടത്ത് ശ്രമം. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഉസ്മാന്‍ (32) ആണ് പിടിയിലായത്. അർദ്ധരാത്രിഎത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വർണം കടത്താൻ ശ്രമം നടന്നത്. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ പ്രതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.



Share this News Now:
  • Google+
Like(s): 2.6K