20 June, 2020 10:45:38 PM


വിദ്യാര്‍ത്ഥികള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയുമായി മംഗലം ഡാം ലൂർദ് മാതാ സ്കൂൾ



മംഗലം ഡാം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ആട് വളര്‍ത്തലും. കുട്ടികളുടെ ദുരിതങ്ങളും ദുഃഖങ്ങളും കണ്ടു മനസ്സിലാക്കിയ മംഗലംഡാം ലൂർദ് മാതാ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആൽഫി തെരേസയ്ക്ക് മനസ്സിൽ ഉദിച്ച ഒരു ആശയമായിരുന്നു ഇത്. സ്കൂളിൽ അവശത അനുഭവിക്കുന്ന കുടുംബത്തിലെ കുട്ടികൾക്കുവേണ്ടി കൈത്താങ്ങായി ആട്ടിൻകുട്ടികളെ വിതരണം ചെയ്ത് അവര്‍ ഈ പദ്ധതി നടപ്പിലാക്കുകയും ചെയ്തു. 


ആടുകള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ഇവയുടെ കുട്ടികളെ അടുത്തുള്ള ഇതുപോലെതന്നെ കഷ്ടത അനുഭവിക്കുന്ന വീട്ടുകാർക്ക് നൽകികോളളാം എന്നുള്ള ഉറപ്പിന്മേലാണ് വിതരണം ചെയ്തത്. മംഗലംഡാം ലൂർദ് മാതാ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ആൽഫി തെരേസയോടൊപ്പം പിടിഎ പ്രസിഡണ്ട് സന്തോഷ് ഡൊമിനിക്, സിദ്ദീഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K