20 June, 2020 07:24:46 PM


ചന്ദനത്തോപ്പില്‍ പോത്ത് ഇടഞ്ഞോടി: ഫയര്‍ഫോഴ്സ് ഓഫീസര്‍ക്കും പോലീസുകാരനും പരിക്ക്



കൊല്ലം: ചന്ദനത്തോപ്പിനടുത്ത് രാവിലെ 9.30 യോടെ കൂടി വെട്ടാന്‍ കൊണ്ടുവന്ന പോത്ത് ഇടഞ്ഞോടി. നിരവധി ആളുകളെ കുത്തി പരിക്കേല്‍പ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടി പോത്തിനെ വളഞ്ഞിട്ട് പിടിച്ച്‌ കെട്ടിയിട്ടിയെങ്കിലും ശരാശരിയില്‍ കൂടുതല്‍ വലിപ്പമുള്ള പോത്ത് കെട്ടിയിട്ടിരുന്ന കയര്‍ പൊട്ടിച്ച്‌ വീണ്ടും കുതറിയോടി. വഴിയിലുണ്ടായിരുന്ന വാഹനങ്ങളും ബൈക്കുകളും കുത്തിമറിച്ച്‌ ഒരു കിലോമീറ്ററോളം ഓടിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.


കൊല്ലത്തു നിന്നും കുണ്ടറയില്‍ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളും, പോലീസും, നാട്ടുകാരും ചേര്‍ന്ന് വലയില്‍ കുരുക്കിയും, കയര്‍ കൊമ്പില്‍ എറിഞ്ഞു പിടിച്ചും, കാലുകള്‍ ബന്ധിച്ചും കീഴ്‌പ്പെ ടുത്തിയെങ്കിലും പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി പോത്ത് ചത്തു. അഗ്നിശമന വാഹനത്തിനും പോലീസ് ജീപ്പിനും കേടുപാടുകളുണ്ടായി. കുണ്ടറ നിലയത്തിലെ ജോണ്‍സണ്‍ എന്ന സീനിയര്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍ക്കും ഒരു പോലീസ് ഓഫീസര്‍ക്കും സാരമായി പരിക്കേറ്റു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K