19 June, 2020 02:49:45 PM


കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലയാളി വീട്ടമ്മ ജീവനൊടുക്കി



അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലയാളി വനിത ഗുജറാത്തിൽ ജീവനൊടുക്കി. അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്‍റ് സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തുവരികയായിരുന്നു മിനു നായർ (48) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്‌മെന്‍റിലായിരുന്നു താമസം.


പനിയെ തുടർന്ന് സിവിൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുമെന്നറിയിച്ച് വീട്ടിലേക്ക് മടങ്ങിയ ശേഷം ജീവനൊടുക്കിയെന്നാണ് സൂചന. ഭർത്താവുമായി അകന്ന് കഴിയുകയാണെന്നാണ് റിപ്പോർട്ട്. ഇവരുടെ മകൾ വിവാഹിതയായി ആസ്ട്രേലിയയിലാണ്. മകൻ പ്ലസ്ടു വിദ്യാര്‍ഥി. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍പ്രകാരം അഹമ്മദാബാദില്‍  നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K