19 June, 2020 02:33:58 PM


അംഗന്‍വാടി ടീച്ചര്‍മാരുടെ പരാതി: നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു



കൊല്ലം: നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അംഗൻവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. ശ്രീനിവാസന്‍റെത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍റെ പരാമർശങ്ങൾ. പരാമർശത്തിന്‍റെ പേരില്‍ പരാതിയുമായി അംഗൻവാടി ടീച്ചർമാര്‍ രംഗത്തെത്തിയിരുന്നു.


മറ്റ് ജോലികൾ ഒന്നും ഇല്ലാത്ത സ്ത്രീകൾ അംഗൻവാടി ടീച്ചർമാരാകുന്നു. നിലവാരമില്ലാത്തവർ പഠിപ്പിക്കുന്ന കുട്ടികളും ഭാവിയിൽ നിലവാരമില്ലാത്തവരാകുന്നു. ഈ തരത്തിലായിരുന്നു പരാമർശം. വിദേശരാജ്യങ്ങളിൽ മനഃശാസ്ത്രം പഠിച്ച ഉന്നത യോഗ്യതയുള്ളവരാണ് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് അംഗൻവാടി ടീച്ചർമാരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K