18 June, 2020 01:48:17 AM


ഉത്ര കൊലപാതകകേസ്‌: പ്രതികള്‍ വനം വകുപ്പിന്റെ കസ്‌റ്റഡിയില്‍



കൊല്ലം: അഞ്ചല്‍ ഏറം വെള്ളിശേരി വീട്ടില്‍ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭര്‍ത്താവ്‌ സൂരജിനെയും പാമ്പു പിടിത്തക്കാരന്‍ ചാവരുകാവ്‌ സുരേഷിനെയും വനം വകുപ്പ്‌ അധികൃതര്‍ തെളിവെടുപ്പിനായി കസ്‌റ്റഡിയില്‍ വാങ്ങി. ഇന്നലെ രാവിലെ 11ന്‌ അഞ്ചല്‍ റേഞ്ച്‌ ഓഫീസര്‍ ബി.ആര്‍. ജയന്റെ നേതൃത്വത്തിലുള്ള സംഘം പുനലൂര്‍ കോടതിയിലെത്തിയാണ്‌ ഒരാഴ്‌ചത്തേക്കു കസ്‌റ്റഡിയില്‍ വാങ്ങിയത്‌. ഉച്ചയ്‌ക്ക്‌ ഒന്നോടെ ഇരുവരെയും അഞ്ചല്‍ റേഞ്ച്‌ ഓഫീസിലെത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K