17 June, 2020 11:54:06 AM


ചൈനയ്ക്ക് ഭീഷണിയായി ആക്രമണ സജ്ജമായ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍



ന്യൂയോര്‍ക്ക് : ഇന്ത്യയുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി അമേരിക്ക. പസഫിക് അതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ചിരിക്കുകയാണ്. മൂന്നു ന്യൂക്ലിയര്‍ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത് പസഫിക് സമുദ്രത്തില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ദക്ഷിണ ചൈന കടലിലെ ചൈനീസ് പരമാധികാരത്തിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടാണ് യുഎസ് വിമാനവാഹിനികളുടെ സഞ്ചാരം. അമേരിക്കയുടെ ഈ നീക്കം ചൈനയ്ക്ക് ആശങ്കയാകുന്നുണ്ട്.


വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കയുടെ ഈ സൈനിക വിന്യാസം. യുഎസ് നാവികസേനയുടെ 11 വിമാനവാഹിനി കപ്പലുകള്‍ മൂന്നെണ്ണം ആക്രമണ സജ്ജമായാണ് കിടക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍ ചൈനീസ് സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള പസഫിക്കിലേക്ക് നീങ്ങിയത്. അതേസമയം, വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് അമേരിക്ക അനുശോചനമറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K