01 May, 2016 10:59:32 AM


ആലപ്പുഴയില്‍ ഹൗസ്‌ബോട്ട്‌ കത്തിനശിച്ചു ; ആളപായമില്ല


ആലപ്പുഴ: ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു. ഹൗസ്ബോട്ട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തില്‍ ആളപായമില്ല. ഇന്‍വര്‍ട്ടറിന്‌ തീ പിടിച്ചാണ്‌ അപകടമുണ്ടായതെന്നാണ്‌ പ്രഥമിക നിഗമനം. തീപിടുത്തം ഉണ്ടയതിനെ തുടര്‍ന്ന്‌ ഹൗസ്‌ ബോട്ടില്‍ ഉണ്ടായിരുന്ന ഗ്യാസ്‌ സിലിണ്ടറും പൊട്ടിത്തെറിച്ചു. 

രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മൂന്നു നിലകളുള്ള ബോട്ടില്‍ ഒമ്പത്‌ യാത്രക്കാരുണ്ടായിരുന്നു. തീപിടുത്തമുണ്ടായ ഉടനെ ബോട്ട്‌ ജീവനക്കാര്‍ യാത്രക്കാരെ പുറത്തേക്ക്‌ മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K