14 June, 2020 02:56:38 PM


ഉപയോഗിച്ച പിപിഇ കിറ്റുകൾ കരിപ്പൂർ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച നിലയിൽ



മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉപയോഗിച്ച് പിപി ഇ കിറ്റുകൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. വിമാനത്താവളത്തിൽ കെഎസ്ആർടിസി ബസുകളും ടാക്സി കാറുകളും നിർത്തുന്ന ഭാഗത്ത്  ചേർന്നാണ് രണ്ട് കിറ്റുകൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാധ്യമങ്ങളിൽ ഇത് വാർത്ത ആയതോടെ ഉദ്യോഗസ്ഥരെത്തി കിറ്റുകൾ നീക്കംചെയ്തു. പിന്നാലെ വിമാനത്താവളം അണു വിമുക്തമാക്കി.


കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കോവി ഡ് സ്ഥിരീകരിക്കുകയും എയർപോർട്ട് ഡയറക്ടർ അടക്കം അൻപതോളം പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് ഈ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ ജീവനക്കാരും വിമാനത്തിലെ ജീവനക്കാരും പി പി ഇ കിറ്റുകൾ ധരിച്ച് സാധാരണഗതിയിൽ വിമാനത്താവളത്തിന് പുറത്തേക്ക് വരാറില്ല. യാത്രക്കാരോ ഓരോ ടാക്സി ജീവനക്കാരോ ഉപയോഗിച്ച ശേഷം അശ്രദ്ധമായി ഉപേക്ഷിച്ചത് ആകാം കിറ്റുകൾ എന്നാണ് പ്രാഥമിക നിഗമനം. 


വിമാനത്താവളത്തിന് ഉള്ളിൽ കിറ്റുകളുടെ സംസ്കരണത്തിന് സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് എന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K