14 June, 2020 10:42:46 AM


കൊല്ലം കടയ്ക്കലിൽ പോലീസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു



കൊല്ലം: കടയ്ക്കൽ ചരിപ്പറമ്പിൽ  പോലീസുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചു.  മലപ്പുറം പോലീസ് ക്യാമ്പിലെ കമാൻഡോ അഖിൽ (35) ആണ് മരിച്ചത്. അവശനായി കണ്ടെത്തിയ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.


കൂടെയുണ്ടായിരുന്ന ഗിരീഷിനെ അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വിഷമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ചയാണ് പോലീസ്കാരൻ  മലപ്പുറത്തുനിന്ന് എത്തിയത്. ഇവർ ഒന്നിച്ചിരുന്ന് മദ്യം കഴിച്ചു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K