13 June, 2020 07:06:44 PM


കടിച്ച പാമ്പുമായി രോഗി ആശുപത്രിയില്‍; ചാക്കിൽനിന്ന് ചാടിയ മൂർഖൻ പരിഭ്രാന്തി പരത്തി



കോയമ്പത്തൂര്‍: കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാമെന്ന് കരുതി ആശുപത്രിയിലെത്തിച്ച മൂര്‍ഖന്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. കോയമ്പത്തൂർ മെഡിക്കൽ കോളേജിലായിരുന്നു സംഭവം. കോയമ്പത്തൂര്‍ കള്ളിമടൈ സ്വദേശിയായ 48 കാരനായ സുന്ദരരാജനാണ് സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പാമ്പുകടിയേറ്റത്.


സുഹൃത്തിന്‍റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ കണ്ട പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സുന്ദർരാജന് കടിയേറ്റത്. കടിച്ച പാമ്പ് ഏതാണെന്ന് കാണിച്ചു കൊടുക്കാനാണ് ജീവനോടെ ചാക്കിലാക്കി ആശുപത്രിയിലേക്കു കൊണ്ടുവന്നത്. എന്നാൽ അത്യാഹിത വിഭാഗത്തിൽവെച്ച് ചാക്കിൽനിന്ന് പുറത്തുകടന്ന പാമ്പ് ആശുപത്രി ജീവനക്കാരെയും രോഗികളെയും ശരിക്കും പരിഭ്രാന്തിയിലാഴ്ത്തി.


വാര്‍ഡിലൂടെ ഇഴഞ്ഞ പാമ്പിനെ കണ്ട് രോഗികള്‍ തലങ്ങും വിലങ്ങും ഓടി. രാത്രി ഏറെ വൈകിയതിനാൽ പാമ്പുപിടുത്തക്കാരെ വിളിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെ ആശുപത്രി ജീവനക്കാർ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. ഇതിനിടെ ഗുരുതരാവസ്ഥയിലാണ് സുന്ദർരാജനെ വെന്‍റിലേറ്ററിലേക്ക് മാറ്റി.




Share this News Now:
  • Google+
Like(s): 2.6K