13 June, 2020 05:00:20 PM


കാറില്‍ മദ്യം കടത്ത്: നടി രമ്യാകൃഷ്ണനും സഹോദരിയും ഡ്രൈവറും പിടിയില്‍



ചെന്നൈ: നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് നൂറിലധികം മദ്യകുപ്പികൾ പിടികൂടി. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയിൽ ഇസിആർ റോഡിലെ മുട്ടുകാട് വച്ചാണു പൊലീസ് കാർ പരിശോധിച്ചത്. രമ്യയും സഹോദരിയും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്.  മാമ്മലപുരത്ത് നിന്നാണ് ചെന്നൈയിലേക്ക് മദ്യം കടത്തിയത്.


8 മദ്യ കുപ്പികളും 96 ബീർ ബോട്ടിലുമാണു പിടിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു പന്നീട് ജാമ്യത്തിൽ വിട്ടു. കോവിഡ് ലോക്ഡൗൺ നിലവിലുള്ളതിനാൽ ചെന്നൈയിൽ മദ്യ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. മറ്റു ജില്ലകളിൽ മദ്യക്കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K