13 June, 2020 04:41:55 PM


ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു



ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു. ശ്രീ​പെ​രു​മ്പ​ത്തൂ​രി​ല്‍ നി​ന്നു​ള്ള അ​ണ്ണാ ഡി​എം​കെ എം​എ​ല്‍​എ കെ. ​പ​ള​നി(57)​ക്കാ​ണ് രോഗം ബാധിച്ചത്. ഇ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി വൃത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മു​ന്‍​പ് ഡി​എം​കെ എം​എ​ല്‍​എ ജെ. ​അ​ന്‍​പ​ഴ​ക​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ചു ജീ​വ​ന്‍​ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എം​എ​ല്‍​എ ആ​ണ് അ​ന്‍​പ​ഴ​ക​ന്‍.



Share this News Now:
  • Google+
Like(s): 954