12 June, 2020 11:39:34 PM


കോടികളുടെ സാമ്പത്തികതട്ടിപ്പ്: കോട്ടയത്ത് ഫിനാന്‍സ് സ്ഥാപനമുടമ അറസ്റ്റില്‍




കോട്ടയം: ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഫിനാന്‍സ് സ്ഥാപനമുടമ അറസ്റ്റില്‍. കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ കെജികെ ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ തിരുനക്കര തുഷാരഭവനില്‍ ദേവദാസ് മകന്‍ ദിലീപ് (56) ആണ് അറസ്റ്റിലായത്. അടച്ചുപൂട്ടിയ കോട്ടയം കുന്നത്തുകളത്തില്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാരനായിരുന്നു.


നിക്ഷേപമായി വാങ്ങുന്ന തുകയ്ക്ക് ആദ്യമൊക്കെ കൃത്യമായി പലിശ നല്‍കി വന്നിരുന്ന സ്ഥാപനം പിന്നീട് തുക നല്‍കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. തിരനക്കര സ്വദേശികളാണ് തങ്ങളുടെ 20 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടതെന്ന് കാട്ടി പരാതി നല്‍കിയത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ.അരുണ്‍, എസ്.ഐ.ടി.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




Share this News Now:
  • Google+
Like(s): 5.4K