12 June, 2020 10:36:47 PM


ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ കത്തികുത്തേറ്റ് യുവാവിന് ഗുരുതരപരിക്ക്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കവലയ്ക്കു സമീപം കത്തികുത്തേറ്റ് യുവാവിന് ഗുരുതരപരിക്ക്. പരിക്കേറ്റ വെട്ടിമുകള്‍ മഹാത്മാ കോളനി നിവാസി രാജേഷ് (30)നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിനെ കുത്തിയെന്ന് പറയുന്ന ജവഹര്‍കോളനിയിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി അളിയപ്പന്‍ എന്ന വിഷ്ണു ഒളിവിലാണ്. വെള്ളിയാഴ്ച  രാത്രി 9.45 മണിയോടെ ആയിരുന്നു ആക്രമണം.


ഇരുകോളനികളിലേക്കുമുള്ള വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചായിരുന്നു ഇവര്‍ തമ്മില്‍ സംഘടനമുണ്ടായത്.. മഹാത്മാ കോളനിയോട് ചേര്‍ന്നാണ് ജവഹര്‍ കോളനിയും സ്ഥിതി ചെയ്യുന്നത്. ഇവര്‍ സംഘം ചേര്‍ന്ന് വീടുകളിലേക്ക് പോകുന്നതിനിടെ കഞ്ചാവ് വാണിഭവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്. രാജേഷിന്‍റെ വയറിലും കയ്യിലുമാണ് കുത്തേറ്റത്. വയറിലേറ്റ രണ്ട് മുറിവുകള്‍ ഗുരുതരമാണെന്ന് പറയുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K