12 June, 2020 02:13:52 PM


പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്



ആലപ്പുഴ: പട്ടാപ്പകല്‍ നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ഒളിവില്‍. 2019 നവംബര്‍ ഒന്നിന് പകല്‍ 8.30ന് ആലപ്പുഴ ഗുരുമന്ദിരം ജംഗ്ഷന് വടക്കുവശം കുന്നേല്‍ പാലത്തിന് സമീപം റോഡില്‍വെച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇയാളെ ഇതുവരെ പിടികൂടാനായില്ല. പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടു.


‌കറുത്ത് ചുരുണ്ട തലമുടിയുള്ള ഇയാള്‍ വലതുകാതില്‍ കടുക്കനിട്ടിട്ടുണ്ട്. കറുപ്പും നീലയും കളറുളള പള്‍സര്‍ ബൈക്ക് ഉപയോഗിക്കുന്നയാളാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഇയാളെകുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഡി വൈ എസ് പി, ആലപ്പുഴ - 9497990041, ഇന്‍സ്പെക്ടര്‍ എസ്എച്ച്ഓ, ആലപ്പുഴ സൗത്ത് - 9497987059, സബ് ഇന്‍സ്പെക്ടര്‍, ആലപ്പുഴ സൗത്ത് - 0477 2239343, 9497980300. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K