12 June, 2020 09:57:17 AM


ഭാര്യയുടെ തലയ്‌ക്കടിച്ചശേഷം റിട്ട. എ.എസ്‌.ഐ. തൂങ്ങിമരിച്ചു; ഭാര്യ ആശുപത്രിയിലും മരിച്ചു

 

uploads/news/2020/06/403283/c1.jpg


തിരുവനന്തപുരം: ഭാര്യയെ തലയ്‌ക്കടിച്ചു പരുക്കേല്‍പ്പിച്ചശേഷം റിട്ട. എ.എസ്‌.ഐ. തൂങ്ങിമരിച്ചു. ഭാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വട്ടിയൂര്‍ക്കാവ്‌ തൊഴുവന്‍കോട്‌ ക്ഷേത്രത്തിനു സമീപം ഇടപ്പറമ്പ്‌ അഞ്‌ജലി ഭവനില്‍ പി. പൊന്നന്‍ (70), ഭാര്യ കെ. ലീല (68) എന്നിവരാണു മരിച്ചത്‌. കുടുംബപ്രശ്‌നങ്ങളാണു കാരണമെന്നു പോലീസ്‌. 


ഇന്നലെ രാവിലെ പരസ്‌പരം വഴക്കിടുന്നതിനിടെ പൊന്നന്‍ തടിക്കഷണവും കമ്പിയും ഉപയോഗിച്ച്‌ ലീലയുടെ തലയിലും കഴുത്തിലും മര്‍ദിച്ചു. ലീലയുടെ നിലവിളി കേട്ടാണ്‌ സമീപത്തു താമസിക്കുന്ന മകളും അയല്‍ക്കാരും ഓടിയെത്തിയത്‌. രക്‌തത്തില്‍ കുളിച്ചുകിടന്ന ലീലയെ അവര്‍ ഉടന്‍തന്നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയെ ആക്രമിച്ചതിനു ശേഷം വീടിനുള്ളിലേക്കു പൊന്നന്‍ വീടിനടുത്തുള്ള മരത്തിലാണു തൂങ്ങിമരിച്ചത്‌. 


ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെന്നും മക്കളുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു. പൊന്നന്‍ എ.എസ്‌.ഐയായാണു പോലീസില്‍നിന്നു വിരമിച്ചത്‌. ലീല ഹെഡ്‌ കോണ്‍സ്‌റ്റബിളായിരുന്നു. പി.എല്‍ പൊന്നമ്പിളി, പി.എല്‍. പൊന്നഞ്‌ജലി എന്നിവരാണു മക്കള്‍.



Share this News Now:
  • Google+
Like(s): 3.7K