11 June, 2020 08:44:51 AM


മാ​വേ​ലി, മ​ല​ബാ​ർ, അ​മൃ​ത എ​ക്സ്പ്ര​സു​ക​ള്‍ അടുത്തയാഴ്ച ഓടി തുടങ്ങും


ദില്ലി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​ക​ത്തു കൂ​ടു​ത​ൽ തീ​വ​ണ്ടി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്നു. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ കേ​ര​ള​മു​ൾ​പ്പെ​ടെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​താ​നും തീ​വ​ണ്ടി​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. അ​തേ​സ​മ​യം, പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ ഓ​ടി​ല്ല. കേ​ര​ള​ത്തി​ൽ മാ​വേ​ലി, മ​ല​ബാ​ർ, അ​മൃ​ത എ​ക്സ്പ്ര​സു​ക​ളാ​ണ് പ്ര​ത്യേ​ക വ​ണ്ടി​ക​ളാ​യി ആ​ദ്യം ഓ​ടു​ക. മാ​വേ​ലി​യും മ​ല​ബാ​റും മം​ഗ​ളൂ​രു​വി​നു പ​ക​രം കാ​സ​ർ​ഗോ​ടു​വ​രെ​യാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.


മ​ധു​ര​യ്ക്കു​പ​ക​രം അ​മൃ​ത എ​ക്സ്പ്ര​സ് പാ​ല​ക്കാ​ടു നി​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടു​ക. മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം ക​ണ്ണൂ​ർ എ​ക്സ്പ്ര​സും പ​ക​ൽ മു​ഴു​വ​ൻ ഓ​ടു​ന്ന പ​ര​ശു​റാം എ​ക്സ്പ്ര​സും ഉ​ട​നെ സ​ർ​വീ​സ് തു​ട​ങ്ങി​ല്ല. മൂ​ന്നു പ്ര​ത്യേ​ക വ​ണ്ടി​ക​ളു​ടെ​യും സ​ർ​വീ​സ് ജൂ​ണ്‍ 15-ന് ​ആ​രം​ഭി​ച്ചേ​ക്കും. റി​സ​ർ​വ് ചെ​യ്തു​ള്ള യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ജ​ന​റ​ൽ കോ​ച്ചു​ക​ളു​ണ്ടാ​വി​ല്ല. ശ​നി​യാ​ഴ്ച​യോ​ടെ റി​സ​ർ​വ​ഷേ​ൻ തു​ട​ങ്ങും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K