10 June, 2020 09:49:12 AM


അഞ്ചാം ക്ലാസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; അധ്യാപകൻ അറസ്റ്റിൽ



കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ  ഓണ്‍ലൈന്‍ പഠന ക്ലാസ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ട അധ്യാപകൻ അറസ്റ്റിൽ. സ്‌കൂള്‍ അധികൃതരുടെ പരാതിയിൽ മരുതമണ്‍പള്ളി സ്വദേശി മനോജ് കെ.മാത്യു(45) ആണ് അറസ്റ്റിലായത്. ഓയൂര്‍ ചുങ്കത്തറ വെളിനല്ലൂര്‍ ഇ.ഇ.ടി.യു.പി.സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസുകാരുടെ ഓണ്‍ലൈന്‍ പഠനഗ്രൂപ്പിലാണ്  അധ്യാപകന്‍റെ നമ്പറിൽ നിന്നും വീഡിയോ എത്തിയത്. 


ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. ഈ സമയം കുട്ടികള്‍ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം മലയാളം പഠന ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. രക്ഷിതാക്കള്‍ ഇക്കാര്യം പ്രഥമാധ്യാപികയെ അറിയിച്ചു. അതേസമയം വീഡിയോ വരുന്ന സമയത്ത് ഫോൺ തന്‍റെ സുഹൃത്തിന്റെ കൈയ്യാലായിരുന്നെന്നാണ് അധ്യാപകന്‍റെ  വിശദീകരണം. 


എന്നാൽ സംഭവം വിവാദമായതോടെ സ്‌കൂളില്‍ അധ്യാപകയോഗം വിളിച്ചു. ഇതിനു പിന്നാലെ എ.ഇ.ഒ.യ്ക്കും സ്‌കൂള്‍ മാനേജര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യുവും ബി.ജെ.പി പ്രവർത്തകരും ഉപരോധ സമരം നടത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K