09 June, 2020 04:48:49 PM


അഞ്ചാം ക്ലാസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച് അധ്യാപകൻ



കൊല്ലം: അഞ്ചാം ക്ലാസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച് അധ്യാപകൻ. കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന ഗ്രൂപ്പിലാണ് വീഡിയോ അയച്ചത്. കൊല്ലം ചുങ്കത്തറ ഇ.ഇ.ടി.യു.പി.എസിലാണ് സംഭവം. ഇന്നു രാവിലെയാണ് ഗ്രൂപ്പിൽ വീഡിയോ വന്നത്. അശ്ലീല വീഡിയോ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ഉടൻ തന്നെ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടു.


പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അധ്യാപകനെതിരെ നടപടി വേണമെന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചു നിന്നു. പ്രതിഷേധത്തെ തുടർന്ന് സ്കൂൾ അധികൃതർ എ.ഇ.ഒ.യ്ക്കും പോലീസിലും പരാതി നൽകി. അധ്യാപകനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവർത്തകർ എ.ഇ.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി. സംഭവം സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് എ.ഇ.ഒ. അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K