09 June, 2020 04:40:12 PM


അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നു; ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ



കൊല്ലം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തിനെ നേതാക്കൾ സംരക്ഷിക്കുന്നു  എന്ന് ആരോപിച്ചാണ് കൊല്ലം ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്ററ്റുകൾ. ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോസ്റ്ററുകൾ.


ദിവസങ്ങൾക്ക് മുൻപാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഫൈസൽ കുളപ്പാടം പൊലീസ് പിടിയിലാകുന്നത്. ഫൈസൽ കുളപ്പാടത്തിനെ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി സംരക്ഷിക്കുന്നു എന്ന് ആരോപിച്ചാണ് പുതിയ പോസ്റ്ററുകൾ. സേവ് കോൺഗ്രസ് എന്ന പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ബിന്ദു കൃഷ്ണയെയും മറ്റൊരു നേതാവ് ഷാനവാസ് ഖാനെയും പേരെടുത്ത് ആരോപിക്കുന്നു.


എന്നാൽ പോസ്റ്ററുകൾക്ക് പിന്നിൽ സിപിഎം ആണെന്നാണ് ബിന്ദുകൃഷ്ണയുടെ ആരോപണം. ഫൈസൽ കുളപ്പാടം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അറസ്റ്റിലായ വിവരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫിപറമ്പിലിനെ അറിയിച്ചതായും ബിന്ദു കൃഷ്ണ പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K