08 June, 2020 09:52:54 PM


പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം: മാധ്യമ പ്രവർത്തകനെതിരെ കേസ്




കൊട്ടാരക്കര : വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക്  മുന്നിൽ  അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ മാധ്യമ പ്രവർത്തകനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. പ്രാദേശിക മാധ്യമ പ്രവർത്തകനായ കൊട്ടാരക്കര കോട്ടാത്തല താഴെകിഴക്കയിൽ വീട്ടിൽ കോട്ടാത്തല ശ്രീകുമാർ എന്ന ശ്രീകുമാർ (42) നെതിരെയാണ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകനെതിരെയുള്ള പരാതി വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ കെട്ടിചമച്ച കഥയാണെന്നും ആരോപണമുണ്ട്.


ഇപ്പോൾ 22 വയസ് പ്രായമുള്ള പെൺകുട്ടി ചെറിയ കുട്ടിയായിരിക്കുന്ന കാലം മുതൽ ലൈംഗീക പ്രദർശനവും ലൈംഗീക ചേഷ്ഠകളും കാണിച്ചു വരുന്നതായാണ് പരാതിയിൽ പറയുന്നത്. ചെറുപ്രായത്തിൽ ഭയം കൊണ്ടും തിരിച്ചറിവില്ലായ്മകൊണ്ടും ഇത് പുറത്ത് പറഞ്ഞിരുന്നില്ല. ഇപ്പോൾ വീണ്ടും ശല്യം ആരംഭിച്ചതോടെ പെൺകുട്ടി വീണ്ടും രക്ഷിതാക്കളെ വിവരം അറിയിക്കുകയും റൂറൽ പോലീസ് മേധാവിക്കും വനിതാ സെല്ലിലും പരാതി നൽകുകയും ചെയ്യുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K